|    Jan 18 Wed, 2017 7:27 pm
FLASH NEWS

കണ്ണൂരില്‍ പട്ടാളഭരണം വേണം:കെ സുരേന്ദ്രന്‍

Published : 12th October 2016 | Posted By: mi.ptk

ksurendran

കണ്ണൂര്‍:കണ്ണൂരില്‍ പട്ടാളഭരണം വേണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കുറച്ച് കാലത്തേക്കെങ്കിലും കണ്ണൂരില്‍ പട്ടാളഭരണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് മടികാണിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇത് തന്റെ മാത്രം ആവശ്യമല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍പേരുടെയും ആവശ്യമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ അക്രമം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും ആരോപിച്ചു.
കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പട്ടാളഭരണം വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് പിണറായിയിലെ പെട്രോള്‍ പമ്പിന് സമീപം വെച്ച് ബിജെപി പ്രവര്‍ത്തകനായ രമിത്ത് കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 884 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക