|    Mar 23 Thu, 2017 6:00 pm
FLASH NEWS

കണ്ണൂരില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ; വീട് തകര്‍ന്നു; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 25th March 2016 | Posted By: swapna en

kannur
കണ്ണൂര്‍:പൊടിക്കുണ്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ ശക്തമായ സ്‌ഫോടനം.കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടിലാണ് സ്‌ഫോടനം. അലവില്‍ സ്വദേശി അനൂപ് മാലിക്ക് എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. അനൂപ് മാലിക്കിന്റെ മകള്‍ ഹിബ(14), ഭാര്യ റാഹില എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരവാസികളായ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട കാറും തകര്‍ന്നു. സമീപ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

(Visited 377 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക