|    Apr 26 Thu, 2018 5:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂരില്‍ ടിപ്പര്‍ ലോറിക്കു പിന്നില്‍ ഓമ്‌നി വാനിടിച്ച് 3 മരണം

Published : 7th March 2018 | Posted By: kasim kzm

കണ്ണൂര്‍: ചാല ബൈപാസില്‍ ടിപ്പര്‍ ലോറിക്കു പിന്നില്‍ ഓമ്‌നി വാനിടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ഇന്നലെ രാവിലെ 6.30ഓടെയായിരുന്നു അപകടം. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്തലിംഗം (70) എന്നിവരാണു മരിച്ചത്. മലപ്പുറത്തുനിന്ന് പുതിയതെരുവിലേക്ക് പാറപ്പൊടിയുമായി വരുകയായിരുന്ന ടിപ്പര്‍ലോറിയുടെ പിന്നില്‍ കണ്ണൂരിലേക്ക് വരുകയായിരുന്ന ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.
വാനിലുണ്ടായിരുന്ന മൂന്നുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ തലശ്ശേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ തെങ്കാശിയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചാല ബൈപാസില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘമാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss