|    Mar 30 Thu, 2017 8:15 pm
FLASH NEWS

കണ്ണൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഗമത്തിനു നേരെ ആര്‍എസ്എസ് ഭീഷണി

Published : 19th August 2016 | Posted By: Navas Ali kn

fascism-warning-sign1-e1387571773375

കണ്ണൂരില്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നടന്ന പ്രാര്‍ത്ഥനക്കു നേരെ ആര്‍എസ്എസ ഭീഷണി. പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി നിര്‍ത്താന്‍ ആവശ്യപ്പെട്ട സംഘം അനുസരിച്ചില്ലെങ്കില്‍ വീട് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ പുഴാതി സ്വദേശി അനീഷിന്റെ വീട്ടിലാണ് അര്‍എസ്എസ് പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയത്. അനീഷ്, ഭാര്യ ഗീത, മകന്‍ അജിന്‍ എന്നിവരാണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. ഹിന്ദു ഭൂരിപക്ഷ സ്ഥലത്ത് ക്രിസ്തീയ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ഇരുപതോളം വരുന്ന ആര്‍എസ്എസ് സംഘം പ്രാര്‍ത്ഥന തടഞ്ഞത്.ഇല്ലെങ്കില്‍ വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗീതയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.  കുടുംബം വളപട്ടണം പൊലീസില്‍ പരാതി നല്‍കി. കുറച്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day