|    Jan 17 Tue, 2017 8:45 pm
FLASH NEWS

കണ്ണൂരില്‍ ലീഗ് ഗുണ്ടയുടെ കുത്തേറ്റ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മരിച്ചു

Published : 13th October 2016 | Posted By: G.A.G

farook

കണ്ണൂര്‍ :കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. എസ്ഡിപിഐ നീര്‍ച്ചാല്‍ യൂനിറ്റ് ബ്രാഞ്ച് സെക്രട്ടറി ഫാറൂഖ് (40)ആണ്   മരിച്ചത് . പോപുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യയും രണ്ട് 2 ആണ്‍കുട്ടികളുമുണ്ട്.
കണ്ണൂര്‍ സിറ്റി ബസാറില്‍ നാട്ടുകാരും പൊലീസും നോക്കിനില്‍ക്കേ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ കട്ട റഹൂഫിന്റെ നേത്രത്വത്തിലാണ് ആക്രമണം നടന്നത്. കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലീഗിന്റെ സജീവ പ്രവര്‍ത്തകനും ലീഗ് സംരക്ഷിക്കുന്ന ഗുണ്ടയും കഞ്ചാവ് വില്‍പ്പനക്കാരനുമാണ്് റഊഫ്. മുമ്പ് റഊഫിന് മര്‍ദ്ദനമേറ്റതിന്റെ പേരില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ മൗലവിയുടെ കട ലീഗ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. അതേസമയം കഞ്ചാവ് ലോബിയാണ് അക്രമത്തിനു പിന്നിലെന്നുള്ള തെറ്റായ പ്രചരണവും നടക്കുന്നുണ്ട്്.

അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

 

UPDATING….

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,942 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക