|    Oct 23 Tue, 2018 12:32 am
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ ഇനി ഏഴ് സുന്ദര ദിനങ്ങള്‍

Published : 15th January 2017 | Posted By: Navas Ali kn

scool-kalolsavam

കണ്ണൂരില്‍ ഇനി കലയുടെ ഏഴ് സുന്ദര ദിനങ്ങള്‍. ഏഷ്യ വന്‍കരയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിങ്കളാഴ്ച്ച മുതല്‍ കണ്ണൂരില്‍ തിരിതെളിയും. കേരളത്തിലെ നദികളുടെ പേരുകളില്‍ അറിയപ്പെടുന്ന 20 വേദികളിലായി കൗമാര കേരളം വിസ്മയങ്ങള്‍ തീര്‍ക്കും. രാവിലെ 9.30ന് പോലിസ് മൈതാനിയിലെ പ്രധാനവേദിയായ നിളയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് നാലിന് പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും.
വൈകീട്ട് ആറോടെ ഒമ്പതു വേദികളിലായി മല്‍സരങ്ങള്‍ അരങ്ങേറും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, അറബിക് കലോല്‍സവം, സംസ്‌കൃതോല്‍സവം എന്നിവയിലായി 12000 പ്രതിഭകള്‍ മാറ്റുരയ്ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss