|    Jan 17 Tue, 2017 12:50 am
FLASH NEWS

കണ്ണൂരില്‍ ഇടതിന് സമഗ്രാധിപത്യം

Published : 20th May 2016 | Posted By: SMR

കണ്ണൂര്‍: പൊതുവെ ഇടതുകോട്ടയെന്നു പറയാറുണ്ടെങ്കിലും ജില്ലയുടെ ആസ്ഥാനമടങ്ങുന്ന കണ്ണൂര്‍ മണ്ഡലം പലപ്പോഴും വലതിനൊപ്പമാണു നില്‍ക്കാറുള്ളത്. ജില്ലാ പഞ്ചായത്ത് ഒഴിച്ചു നിര്‍ത്തിയാല്‍ പാര്‍ലിമെന്റും നിയമസഭയും നഗരസഭയുമെല്ലാം ഏറെക്കാലം യുഡിഎഫിനൊപ്പമായിരുന്നു. ഇക്കുറി ഇതെല്ലാം താളംതെറ്റി.
ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണു ഇതിനു തുടക്കം കുറിച്ചത്. കണ്ണൂരിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംപിയുമായിരുന്ന കെ സുധാകരന്‍ സിപിഎമ്മിലെ പി കെ ശ്രീമതിയോടാണ് തോറ്റത്. ഏറെക്കാലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് പക്ഷത്തു നിന്ന മണ്ഡലം എ പി അബ്ദുല്ലക്കുട്ടിയിലൂടെ രണ്ടുതവണ സിപിഎം നേടിയിരുന്നു. പിന്നീട് അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസ്സിലെത്തിയപ്പോള്‍ മണ്ഡലം സുധാകരനിലൂടെ പിടിച്ചു. എന്നാല്‍ കഴിഞ്ഞ തവണ സുധാകരന്‍ മുട്ടുമടക്കി.
പിന്നീടു വന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും സിപിഎം ആധിപത്യം തന്നെ. ഇതില്‍ കനത്ത തിരിച്ചടിയായത് കോര്‍പറേഷനാണ്. നഗരസഭയായിരുന്നപ്പോള്‍ സിപിഎമ്മിന് പ്രതീക്ഷയ്ക്കു പോലും വകയില്ലാത്ത വിധം ലീഗും കോണ്‍ഗ്രസ്സും വിജയം കൈവരിച്ച സ്ഥാനത്ത് കോര്‍പറേഷനായപ്പോള്‍ ആദ്യം തന്നെ തിരിച്ചടി നേരിട്ടു. മുന്നണികള്‍ തുല്യസീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ആദ്യമേയര്‍ സ്ഥാനം ഇടതിനു ലഭിച്ചു.
ഇപ്പോള്‍ ഉറച്ച സീറ്റായ കണ്ണൂര്‍ നിയമസഭാ മണ്ഡലം കൂടി കൈവിട്ടതോടെ യുഡിഎഫ് നേതൃത്വം ഞെട്ടി.
സിറ്റിങ് എംഎല്‍എ അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലേക്കു മാറ്റി സതീശന്‍ പാച്ചേനിക്കു സീറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് (എസി)ലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ഇടതുതരംഗത്തില്‍ ജയിച്ചുകയറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക