|    Dec 12 Tue, 2017 5:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണൂരില്‍ ആകെ 127 പത്രികകള്‍

Published : 30th April 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനായി കണ്ണൂര്‍ ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 129 നാമനിര്‍ദേശപത്രികകള്‍. അവസാന ദിവസമായ ഇന്നലെ മാത്രം 59 പേര്‍ പത്രിക നല്‍കി. ധര്‍മടത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫ്, മട്ടന്നൂരില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ, കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനന്‍, കെ കെ ശൈലജ, അഴീക്കോട്ട് കെ എം ഷാജി എംഎല്‍എ, എം വി നികേഷ്‌കുമാര്‍, തലശ്ശേരിയില്‍ എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, എ എന്‍ ശംസീര്‍, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, കല്ല്യാശ്ശേരിയില്‍ ടി വി രാജേഷ് എംഎല്‍എ, പയ്യന്നൂരില്‍ സി കൃഷ്ണന്‍ എംഎല്‍എ, പേരാവൂരില്‍ സണ്ണി ജോസഫ് എംഎല്‍എ, തളിപ്പറമ്പില്‍ ജെയിംസ് മാത്യു തുടങ്ങിയവരാണു പത്രിക നല്‍കിയവരില്‍ പ്രമുഖര്‍. പലയിടത്തും ചില സ്ഥാനാര്‍ഥികള്‍ ഒന്നിലേറെ പത്രികകള്‍ നല്‍കിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അപരന്‍മാരും രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക