|    Jan 18 Wed, 2017 5:44 pm
FLASH NEWS

കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണമെന്ന് ബിജെപി

Published : 11th September 2016 | Posted By: mi.ptk

afspa

കണ്ണൂര്‍:സമാധാനം ഉറപ്പുവരുത്തുന്നതിനായി കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണമെന്ന് ബിജെപി. പ്രത്യേക സായുധാധികാര നിയമം പ്രഖ്യാപിച്ച് സൈനികരെ വിന്യസിച്ച് കണ്ണൂരില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.
സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പരസ്യമായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ സൈനിക അര്‍ധസൈനിക വിഭാഗങ്ങളെ ക്രമസമാധാന ചുമതല ഏല്‍പ്പിക്കുകയാണ് ഏക പരിഹാരമെന്നാണ്  ടിജി  ടിജി മോഹന്‍ദാസ് കത്തില്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,300 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക