|    Jan 22 Sun, 2017 9:18 am

കണ്ണൂരില്‍ അഞ്ചുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

Published : 2nd October 2016 | Posted By: Navas Ali kn

pc

കണ്ണൂര്‍ കനകമലയില്‍ നിന്നും അഞ്ചു പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. വടകര, ചൊക്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് എന്‍.ഐ.എ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും സംഘത്തിലെ മൂന്നു പേര്‍ ഓടിരക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രയില്‍ നിന്ന് നാലുമാസം മുമ്പ് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്‌ഡെന്ന് എന്‍.ഐ.എ പറഞ്ഞു. ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയ സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഇവരെ കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്തേക്കു കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,250 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക