|    Jan 21 Sat, 2017 8:58 pm
FLASH NEWS

കണ്ണൂരില്‍ അക്വാകള്‍ച്ചര്‍ മേഖലാഓഫിസ് പരിഗണനയില്‍: മന്ത്രി

Published : 7th September 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂരില്‍ അക്വാകള്‍ചര്‍ മേഖലാ ഓഫിസും പരിശീലന കേന്ദ്രവും വേണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമുദ്ര മല്‍സ്യ ഉല്‍പ്പാദനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അക്വാകള്‍ചര്‍(ഉള്‍നാടന്‍ ജലാശയ മല്‍സ്യകൃഷി) സാധ്യത പ്രയോജനപ്പെടുത്തണം.
അക്വാ കള്‍ചര്‍ പ്രോല്‍സാഹിപ്പിക്കാന്‍ വിപുലമായ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് ആലോചിക്കുന്നത്. കേരളത്തില്‍ നല്ല തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലയാണിത്. ജൈവ പച്ചക്കറി കൃഷിക്കാര്‍ക്കും മല്‍സ്യകൃഷിക്കാര്‍ക്കും സ്ഥിരമായ വിപണി ഉറപ്പാക്കാന്‍ കഴിയുക പ്രധാനമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ മാര്‍ട്ട് ഈ ദിശയിലുള്ള കേരളത്തിലെ തന്നെ ആദ്യത്തെ പദ്ധതിയാണ്. മറ്റ് ജില്ലാ പഞ്ചായത്തുകള്‍ക്കും ഇത് മാതൃകയാണ്.
കണ്ണൂര്‍ ജില്ലയില്‍ മല്‍സ്യ വിത്തുല്‍പ്പാദന കേന്ദ്രം ആരംഭിക്കാനുളള ജില്ലാ പഞ്ചായത്തിന്റെ തീരുമാനവും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ പ്രതിവര്‍ഷം 12 കോടി മല്‍സ്യക്കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. എന്നാല്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് 2 കോടി മാത്രമാണ്. ബാക്കി ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള മല്‍സ്യകുഞ്ഞ് ഉല്‍പ്പാദനം 4 കോടിയാക്കുകയാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലക്ക് കശുവണ്ടി കൃഷിയുടെ രംഗത്തും നല്ല സാധ്യതയുണ്ട്. ഏതെങ്കിലും ഒരു കൃഷിമാത്രമെന്ന രീതിക്കു പകരം സംയോജിത കൃഷിയാണ് ഗുണകരമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
ഡ്രസ് ചെയ്ത മല്‍സ്യത്തിന്റെ ആദ്യവില്‍പന പി കെ ശ്രീമതി എംപിയും വിഷരഹിത പച്ചക്കറി വിപണനോദ്ഘാടനം മേയര്‍ ഇ പി ലതയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ഉത്തരമേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശ് ചെറുവാട്ട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ ഓമന, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, സെക്രട്ടറി എം കെ ശ്രീജിത്ത് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക