|    Mar 27 Mon, 2017 8:19 pm
FLASH NEWS

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ സന്ദര്‍ശിച്ചു

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയും പോലിസ് മേധാവിയും രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചു.
ജില്ലയില്‍ വിലപ്പെട്ട ജീവനുകള്‍ അക്രമത്തിലൂടെ നഷ്ടമാവുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ഇരുവരും  സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ഗവര്‍ണറോട് വിവരിച്ചു.
സംഭവങ്ങളില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുകയാണെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) നളിനി നെറ്റോയും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഗവര്‍ണറെ അറിയിച്ചു.
കണ്ണൂരില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ക്കു ലഭിച്ച പരാതിയിന്‍മേല്‍ നടപടിയെടുത്തുവരികയാണെന്നു മുഖ്യമന്ത്രി സപ്തംബര്‍ 26ന് ഗവര്‍ണറെ അറിയിച്ചിരുന്നു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രമ്യമായി പരിഹരിക്കാന്‍ പ്രാദേശിക ഘടകങ്ങളെയും പ്രവര്‍ത്തകരെയും പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കള്‍ ബോധ്യപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്നോട്ടുവരുമെന്നും ഗവര്‍ണര്‍ പ്രത്യാശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day