|    Mar 29 Wed, 2017 3:11 am
FLASH NEWS

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പരാജയം: ആര്‍എംപി

Published : 14th October 2016 | Posted By: Abbasali tf

വടകര: കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയമാന്നെന്ന് ആര്‍എംപി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ തീരുമാനത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത്. സംസ്ഥാനവും, കേന്ദ്രവും ഭരിക്കുന്ന രണ്ട് പാര്‍ട്ടികള്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമായി മാറുന്നതില്‍ കേരളീയ പൊതുസമൂഹം അങ്ങേയറ്റം ഭീതിയിലാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ എതിര്‍ശബ്ദങ്ങളെ ഉന്‍മൂലനം ചെയ്യുകയെന്ന നിലപാടാണ് സിപിഎം കണ്ണൂരില്‍ സ്വീകരക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊലപാതകം അരങ്ങേറുമ്പോള്‍ സമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തത് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ ചൂണ്ടികാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും അക്രമവാഴ്ചയ്ക്കുമെതിരെ ഒക്ടോബര്‍ 25ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ടി.എല്‍ സന്തോഷ് അധ്യക്ഷത വഹിച്ചു എന്‍ വേണു, കെ എസ് ഹരിഹരന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day