|    Jan 24 Tue, 2017 2:38 am

കണ്ണൂരിലെ രാഷ്ട്രീയക്കൊലകള്‍: മധ്യസ്ഥവുമായി ഏകതാ പരിഷത്ത്

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയക്കൊലകള്‍ അവസാനിപ്പിക്കുന്നതിന് ഏകതാ പരിഷത്ത് മധ്യസ്ഥം വഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ എന്നിവരുമായി ചര്‍ച്ച നടത്തിയതായി ഗാന്ധിയനും ഏകതാ പരിഷത് സ്ഥാപകനുമായ പി വി രാജഗോപാല്‍ പറഞ്ഞു.
വിഷയത്തില്‍ ഇടപെടാന്‍ ഇരുവരും സന്നദ്ധത അറിയിച്ചതായും രാജഗോപാല്‍ വ്യക്തമാക്കി. കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും രാജഗോപാല്‍ പറഞ്ഞു. കൊലകള്‍ അവസാനിപ്പിക്കുന്നതിന് ആരെങ്കിലും മുന്‍കൈയെടുക്കണമെന്നതാണ് പ്രശ്‌നം. ഇരുവിഭാഗവും സന്നദ്ധമായാല്‍ മാത്രമേ മധ്യസ്ഥശ്രമം ഫലം കാണുകയുള്ളു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക