|    Jan 17 Tue, 2017 12:58 am
FLASH NEWS

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പ്രവര്‍ത്തകന്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശമിക്കുന്നില്ലെന്നതിന് തെളിവാണ്. കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.  പോലിസിന് ഫലപ്രദമായി അക്രമം തടയാനാവുന്നില്ല. ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണം.
എട്ടു കൊലപാതകങ്ങള്‍ നടന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു പ്രതികരണവുമില്ല. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ഇതുവരെ സമാധാനയോഗം വിളിക്കാത്തത് ദൂരൂഹമാണ്.കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. അണികളെ നിയന്ത്രിച്ച് സമാധാനം പുനസ്ഥാപിക്കുതിനു പകരം പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തുന്നത്. പോലിസിന് പരിമിതികള്‍ ഉണ്ടെന്ന ഐജിയുടെ പ്രസ്താവന പോലിസ് നിഷ്‌ക്രിയവും നീര്‍വീര്യവുമാണ് എന്നതിന്റെ സൂചനയാണ്. പോലിസിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രണ്ടു ദിവസം മുമ്പ് ഒരു സിപിഎം പ്രവര്‍ത്തകനെ കൊന്നിട്ട് ഇപ്പോള്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക