കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Published : 12th April 2016 | Posted By: SMR
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ വിമത ഭീഷണി ഉയര്‍ത്തുന്ന പി കെ രാഗേഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. കാസര്‍കോട്ടേക്കുള്ള യാത്രാമധ്യേ ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ വച്ചാണ് രാഗേഷ് നേരില്‍കണ്ടത്. ഇരുവരും 15 മിനിറ്റോളം സംസാരിച്ചു.
ജില്ലയിലെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ധരിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് പി കെ രാഗേഷ് പറഞ്ഞു. പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട മുഖ്യമന്ത്രി മറ്റ് ഉറപ്പുകളൊന്നും നല്‍കിയില്ല. മറ്റു നേതാക്കളുമായി സംസാരിച്ച ശേഷം ഉടന്‍ ബന്ധപ്പെടാമെന്നു മുഖ്യമന്ത്രി അറിയിച്ചതായി രാഗേഷ് പറഞ്ഞു. അതേസമയം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ല. നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും അനുകൂലികളുമായി ആലോചിച്ചെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രാഗേഷ്
പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.