|    Mar 24 Fri, 2017 11:57 am
FLASH NEWS

കണ്ണൂരിലെ കൊല: മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരം- ബിജെപി

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. കൊലപാതക രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുന്നതായി അദ്ദേഹം കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മുഖ്യന്ത്രിയുടെ ഓഫിസ് അഴിമതിയുടെ ഏകജാലകമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഇടനിലക്കാരന്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവാണ്. കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി, ലോട്ടറി കേസ് എന്നിവയിലെല്ലാം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പ്രതികള്‍ക്കു വേണ്ടി ഹാജരായിരിക്കുന്നു.
ഒരേസമയം പ്രതിക്കും വാദിക്കും വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് നിലകൊള്ളുന്നതു വിചിത്രമാണ്. എന്നാല്‍, ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇടനിലക്കാരനാണ് എന്‍ കെ ദാമോദരനെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇപ്പോഴത്തെ നടപടികള്‍ ഇതു ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക