|    Jul 25 Tue, 2017 10:18 am
FLASH NEWS

കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം;യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി

Published : 18th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍വകക്ഷിയോഗമോ ബന്ധപ്പെട്ടവരുടെ യോഗമോ മുഖ്യമന്ത്രി വിളിച്ചുകൂട്ടണമെന്ന് എംഎല്‍എമാരായ കെ സി ജോസഫ്, കെ എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. നിയമവാഴ്ച പുനസ്ഥാപിക്കാനുമുള്ള പ്രാഥമിക ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ ദുരഭിമാനം വെടിയണം. കണ്ണൂര്‍ ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ ആര്‍എസ്എസ്് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. നാലരമാസ കാലത്തിനുള്ളില്‍ ഏഴുപേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം കൊലചെയ്യപ്പെട്ടത്. ഏറ്റവും ഭയാനകമായ രീതിയില്‍ കൊലപാതക രാഷ്ട്രീയം അരങ്ങേറുമ്പോഴും ഇതിന് പരിഹാരം കാണാന്‍ ഗൗരവമായ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാത്തത് ഖേദകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും പ്രതികളെ പിടികൂടുന്നതിലും പോലിസിന് പരിമിതിയുണ്ടെന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന പോലിസിന്റെ നിസഹായവസ്ഥ വിളിച്ചറിക്കുന്നതാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ പോലിസിന് അനുവാദം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക