|    Jul 24 Mon, 2017 12:22 pm
FLASH NEWS

കണ്ണൂരിനെ സമ്പൂര്‍ണ ഇ-സാക്ഷരത ജില്ലയാക്കാന്‍ പദ്ധതി

Published : 27th August 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഇ-സാക്ഷരത ജില്ലയാക്കാന്‍ പദ്ധതി ആരംഭിക്കുന്നു. ജില്ലാ സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. സപ്തംബര്‍ 8ന് പദ്ധതി പ്രഖ്യാപനം നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തിലെയും ഒരു വാര്‍ഡില്‍ വീതം പൈലറ്റ് പ്രൊജക്ടായി ഇ-സാക്ഷരത നടപ്പാക്കും. ഇതോടൊപ്പം ജില്ലാതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ആവശ്യമായ സര്‍വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തും. സപ്തംബര്‍ 8ന് പരിസ്ഥിതി സാക്ഷരതാ ദിനമായി ആചരിക്കും. ജില്ലാതല പരിസ്ഥിതി സാക്ഷരതാ ദിന പരിപാടി കണ്ണൂരില്‍ നടക്കും. മട്ടന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ താലൂക്കുതല പരിപാടികളും സംഘടിപ്പിക്കും.
ജില്ലയില്‍ പ്രേരക്മാര്‍ ഇല്ലാത്ത എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രേരക്മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ്ബാബു, ടി ടി റംല, കെ ശോഭ, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ടി സുരേഷ് ബാബു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു, അസി കോ-ഓഡിനേറ്റര്‍ ടി വി ശ്രീജന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക