|    Jul 25 Tue, 2017 4:25 pm
FLASH NEWS

കണ്ണൂരിനെ കൊലക്കളമാക്കുന്നത് ആര്‍എസ്എസ് പ്രചാരകര്‍: സിപിഎം

Published : 20th October 2016 | Posted By: SMR

കണ്ണൂര്‍: സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നു ആര്‍എസ്എസ് വ്യാമോഹിക്കേണ്ടെന്നു ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഭീതി ജനിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ സി പി എമ്മിനെ കിട്ടില്ല. ഭയപ്പെടുത്തി കീഴ്‌പെടുത്തി തകര്‍ക്കുകയെന്ന ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം ശക്തമായി പ്രതിരോധിക്കും. ഇതര ജില്ലകളില്‍ നിന്നെത്തുന്ന ആര്‍എസ്എസ് പ്രചാരകന്‍മാരാണ് ജില്ലയില്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രചാരകരുടെ പേരുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പോലും അറിയില്ല. ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ പ്രസ്ഥാനങ്ങളും സുതാര്യമായി പ്രവര്‍ത്തിക്കണം. എന്നാല്‍, രഹസ്യ സേനയാണ് ആര്‍എസ്എസിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഇത്തരക്കാരാണ് കണ്ണൂരിനെ ചോരക്കളമാക്കുന്നത്. പോലിസിന് പോലും അറിയാത്ത ഇവരുടെ പേരുകള്‍ ആര്‍എസ്എസ് പുറത്തുപറയണം. ആര്‍എസ്എസിനെയും സിപിഎമ്മിനെയും ഒരേ തുലാസില്‍ തൂക്കരുത്. അതിന്റെ ഭവിഷ്യത്ത് മാധ്യമങ്ങള്‍ക്കും ഉണ്ടാവും. അതിനാല്‍ മാധ്യമങ്ങള്‍ ആര്‍എസ്എസിന് കൂടുതല്‍ പ്രചാരണം നല്‍കരുത്. സമാധാനശ്രമങ്ങളോട് സിപിഎം എന്നും സഹകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ സമാധാനമുണ്ടാവണമെങ്കില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കണം. അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളത്. ബിജെപി അക്രമത്തിനെതിരായ പ്രതിരോധം സമൂഹത്തിന്റെ നിലനില്‍പിന് ആവശ്യമാണ്. അക്രമങ്ങള്‍ക്കെതിരേ സംസാരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം വിലമതിക്കുന്നതു തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന് പോലും നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ട്. സ്വാതന്ത്ര്യത്തിന് ജനകീയ പ്രതിരോധമുണ്ടായിട്ടുണ്ട്. അത് കാനത്തിന് നിഷേധിക്കാനാവില്ലെന്നും ജയരാജന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക