|    Sep 21 Fri, 2018 6:04 am
FLASH NEWS

കണ്ണുചിമ്മാതെ കലക്ടറേറ്റിലെ കോള്‍ സെന്റര്‍

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയ ദുരന്തത്തിന് ശേഷം ജില്ലയില്‍ ശുചീകരണവും അനുബന്ധമായ മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും സഹായകരമായ വിവരങ്ങള്‍ നല്‍കുന്നതിനും കലക്—ട്രേറ്റില്‍ ആരംഭിച്ച കോള്‍ സെന്റര്‍ കരുതലോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. കോള്‍ സെന്റര്‍ തുടങ്ങി ആദ്യദിവസം തന്നെ സേവനം ആവശ്യപ്പെട്ട് 37 വിളികളും സഹായ സന്നദ്ധത അറിയിച്ച് 200 ലധികം ഫോണ്‍വിളികളും എത്തി. വ്യക്തിഗത ആവശ്യങ്ങളും ഒരു കൂട്ടായ്മയുടെ, ഒരു പ്രദേശത്തിന്റെ ആവശ്യം അറിയിച്ചാണ് പലരും സെന്ററിലേക്ക് വിളിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം സംബന്ധിച്ചും ഇലക്ട്രിക്കല്‍ ജോലികളും നടത്തണമെന്ന ആവശ്യവുമായാണ് വിളികള്‍ ഏറെയും. അവര്‍ക്കെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിവരം യഥാസമയം അതത് വകുപ്പുകള്‍ക്ക് കൈമാറുന്നുണ്ട്. ആവശ്യങ്ങള്‍ വകുപ്പുകളെ അറിയിച്ച ശേഷം വിളിക്കുന്നവരുടെ നമ്പറില്‍ തിരിച്ച് വിളിച്ച് പ്രശ്—നം സമയബന്ധിതമായി പരിഹരിക്കപ്പെട്ടോ എന്ന അന്വേഷിക്കുന്നുമുണ്ട്. അതുകൊണ്ട്തന്നെ നിറഞ്ഞ സംതൃപ്തിയോടെയാണ് ഓരോരുത്തരും ജില്ലാ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നത്. ജില്ലയില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് അയല്‍ ജില്ലകളില്‍ നിന്നും വിളിയെത്തുന്നുണ്ട്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ചരേഷും എനര്‍ജി മാനേജ്—മെന്റ് സെന്റര്‍ ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ ഡോ എന്‍ സിനോജും ലോ കോളജ് എന്‍എസ്എസ് പ്രോംഗ്രാം കോര്‍ഡിനേറ്ററായ തിലകരാജുമൊക്കെ അങ്ങനെയാണ് കോള്‍ സെന്ററിന്റെ ഭാഗമാവുന്നത്. ഒപ്പം ലോ കോളജ്, ഹോളി ക്രോസ് കോളജ്, ദേവകി അമ്മ മെമ്മോറിയല്‍ കോളജ്, ദേവഗിരി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 20 ലധികം പേരാണ് കോള്‍ സെന്ററില്‍ മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നത്. ശുചീകരണം, കുടിവെള്ളം, വൈദ്യുതി, ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രാഥമിക റിപ്പയര്‍, ആരോഗ്യം, വീടുകളുടെ വാസയോഗ്യത സംബന്ധിച്ച പരിശോധന, നഷ്ടപ്പെട്ട വിവിധ രേഖകള്‍ വീണ്ടും തയ്യാറാക്കല്‍, റവന്യൂ വകുപ്പ് നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കോള്‍ സെന്ററില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. കോള്‍ സെന്ററിലേക്ക് വിളിക്കേണ്ട നമ്പറുകള്‍ : 0495 2378810, 2378820, 2378860, 2378870.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss