|    Jan 24 Tue, 2017 4:43 am

കണ്ണുകള്‍ ദാനം ചെയ്തു

Published : 8th October 2016 | Posted By: Abbasali tf

പത്തനംതിട്ട: കുഴഞ്ഞുവീണ് മരിച്ച  പ്രക്കാനം മുട്ടത്തുകോണത്ത്  ഷൈന്‍ നിവാസില്‍ വി കെ ശശിധരന്റെ (65) കണ്ണുകള്‍ ദാനം ചെയ്തു.  മുട്ടത്തുകോണം വട്ടമണ്ണില്‍പടി പാടത്ത് പണിചെയ്തുകൊണ്ടിരിക്കവെ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്.   പാടവരമ്പത്തൂകൂടി പോയ വട്ടമണ്ണില്‍പടി പ്രസൂല്‍ഭവനില്‍ പ്രിയംവദയാണ് പാടത്ത് തളര്‍ന്നുവീണ നിലയില്‍ ശശിധരനെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ ശശിധരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ശശിധരന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ ആശുപത്രി അധികൃതരെ സമ്മതം അറിയിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തി കണ്ണുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ലാല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ മൃതദേഹത്തില്‍നിന്നു നേത്രപടലം വേര്‍തിരിച്ച് തിരുവനന്തപുരത്തുള്ള നേത്രബാങ്ക് അധികൃതര്‍ക്ക് കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക