|    Sep 21 Fri, 2018 1:16 pm
FLASH NEWS

കണ്ണീര്‍തോരാതെ അബിന്റെ കുടുംബം

Published : 30th May 2018 | Posted By: kasim kzm

ഒളവണ്ണ: പാലാഴി കലവാണിപ്പറമ്പ് അബിന്റെ വേര്‍പാടില്‍ ആശ്രയത്തം നഷ്ടപ്പെട്ട് കുടുംബം. കഴിഞ്ഞ 27നാണ് നിപ്പാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന അബിന്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ച മുമ്പാണ് പനിബാധിച്ച് അബിന്‍ മൂര്‍ക്കനാട് ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററില്‍ എത്തുന്നത്. പ്രാഥമിക ചികില്‍സ ലഭിച്ച അബിന്‍ പിറ്റേന്ന് പനി മൂര്‍ച്ഛിച്ചതിനാല്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സതേടി. സാധാരണ പനിയാണെന്നു പറഞ്ഞ് കോളജില്‍ നിന്നു വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും അമിതമായ ദേഹാസ്വാസ്ഥ്യം കാരണം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്താമത്തെ ദിവസമാണ് മരിക്കുന്നത്.
സുരേഷ്-പ്രേമലത ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് അബിന്‍. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന ദിവസമാണ് അബിനെ കാണാന്‍ കഴിഞ്ഞതെന്ന് സഹോദരി അമൃത ഓര്‍ക്കുന്നു.
പ്രമേഹം കാരണം കാഴ്ചക്കുറവ് ബാധിച്ച പിതാവ് സുരേഷ് ജോലിക്കു പോലും പോവാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാതാവ് പ്രേമലത വയറ്റില്‍ മുഴ കാരണം കിടപ്പിലുമാണ്. പാലാഴിയില്‍ ഓട്ടോ തൊഴിലാളിയായിരുന്ന അബിന്‍, പാലാഴി സഹകരണബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ലോണെടുത്താണ് വീട് പണി തുടങ്ങിയത്.
നിപാ വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ 80,000 ഓളം രൂപ ആശുപത്രിയില്‍ ചെലവായതായി കുടുംബം പറയുന്നു. നിപ്പാ ബാധിച്ച് മരിച്ചവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം അനുവദിക്കപ്പെട്ടതായ ഒരു അറിവും കുടുംബത്തിന് ലഭിച്ചിട്ടുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss