|    Jun 25 Mon, 2018 11:26 am
FLASH NEWS

കണ്ണിപ്പൊയില്‍ ബാബു വധം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

Published : 17th May 2018 | Posted By: kasim kzm

തലശ്ശേരി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാനൂര്‍ ചെണ്ടയാട് കുന്നുമ്മല്‍ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ ബാബുവധക്കേസില്‍ റിമാന്‍ഡി ല്‍ കഴിയുന്നവരുടെ എണ്ണം നാലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, ഈസ്റ്റ് പള്ളൂര്‍ കുറൂളി താഴെകൂനിയില്‍ പി കെ നിജേഷ്, പന്തക്കല്‍ ഹസന്‍ മുക്കില്‍ ശിവഗംഗയില്‍ പി കെ ശരത്ത് എന്നിവരെ തിങ്കളാഴ്ച റിമാന്റ് ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ അറസ്റ്റിലായവരുടെ മൊഴിയില്‍ നിന്നാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ പ്രതികളെ കണ്ടെത്താനായത്.
കൂടുതല്‍ പേര്‍ പോലിസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ബാബുവിന്റെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ഏതാനും ബിജെപി പ്രവര്‍ത്തകര്‍ പോലിസ് നിരീക്ഷണത്തിലാണ്. അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ന്യൂ മാഹിയിലെ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് വ്യക്തമാക്കി. കേസില്‍ ഒരു പ്രതിയെ പോലും പിടിക്കാനാവാത്തത് പോലിസ് സംവിധാനതിന്റെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലല്ല ഇപ്പോള്‍ നടക്കുന്നത്. സിപിഎം ഓഫിസില്‍ നിന്നു പറയുന്നവരെ മാത്രം അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss