|    Jan 22 Sun, 2017 7:54 pm
FLASH NEWS

കണ്ണാടി പഞ്ചായത്തും സമ്പൂര്‍ണ ശുചിത്വഗ്രാമത്തിന്റെ പാതയിലേക്ക്

Published : 16th September 2016 | Posted By: SMR

കുഴല്‍മന്ദം: കണ്ണാടി പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകുന്നു. ഇതിന്റെ ഭാഗമായി സര്‍വേയിലൂടെ കണ്ടെത്തിയ 200 ഗുണഭോക്താക്കള്‍ക്ക് ശുചിത്വമിഷന്റെ സഹായത്തോടെ 31 ലക്ഷം രൂപ ചിലവഴിച്ച് കക്കൂസ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു.
പ്രധാനപ്പെട്ട എല്ലാ ജങ്ഷനിലും ഡ്രൈനേജുകള്‍ വൃത്തിയാക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ചപ്പുചവറുകളും മാലിന്യക്കൂമ്പാരങ്ങളും നീക്കം ചെയ്തു. പ്രധാനപ്പെട്ട റോഡുകളുടെ ഇരുവശങ്ങളിലും പാഴ്‌ച്ചെടികള്‍ വെട്ടിമാറ്റി വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും.
പഞ്ചായത്തില്‍ വിവിധ ഘട്ടങ്ങളിലായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പൂര്‍ണമായും നിരോധിക്കാനുമുള്ള ബോധവത്കരണവും ആരംഭിക്കും. മഴക്കാലത്തുണ്ടാവുന്ന ജലജന്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആശാവര്‍ക്കര്‍മാര്‍, ജെ.പി.എച്ച്.എന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിസര ശുചിത്വത്തിനുള്ള ബോധവത്കരണ പരിപാടികള്‍, ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള ധനസഹായം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ശുചിത്വമിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പൂര്‍ണമായും ഉപയോഗപ്പെടുത്തി ഒക്ടോബറോടെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള തീവ്രയജ്ഞ പരിപാടിയിലാണ് കണ്ണാടി പഞ്ചായത്തെന്ന് പ്രസിഡന്റ് കെ.എ വേണുഗോപാലന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക