|    Jan 21 Sat, 2017 6:53 pm
FLASH NEWS

കണ്ണവത്ത് സിപിഎം നേതാവിന് വെട്ടേറ്റു

Published : 5th October 2016 | Posted By: Abbasali tf

കൂത്തുപറമ്പ്: കണ്ണവത്ത് സിപിഎം നേതാവിന് വെട്ടേറ്റു. പൂഴിയോട് ബ്രാഞ്ച് സെക്രട്ടറി ശിവനാണ് ഇന്നലെ രാത്രി എട്ടോടെ വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നഗരത്തിലെ ഓട്ടോറിക്ഷ  ്രൈഡവറും സിപിഎം പ്രവര്‍ത്തകനുമായ ആറങ്ങാട്ടേരിയിലെ എം അനൂപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒമ്പത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഓട്ടോ ഡ്രൈവറായ അനൂപിനെ ട്രിപ്പ് പോവുന്നതിനിടയില്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമിച്ചത്. ഓട്ടോരിക്ഷയും തകര്‍ത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് അനൂപ് തലശ്ശേരി സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്. അനൂപിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്കിയത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അനൂപിനെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക