|    Jan 21 Sat, 2017 9:55 am
FLASH NEWS

കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് സ്ഥലമെടുക്കല്‍; ഭൂവുടമകളുടെ താല്‍പര്യം സംരക്ഷിക്കും: മന്ത്രി എ കെ ബാലന്‍

Published : 17th July 2016 | Posted By: SMR

വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തില്‍ ആരംഭിക്കാനിരിക്കുന്ന വ്യവസായ പാര്‍ക്കിനുള്ള സ്ഥലം ഭൂവുടമകളുടെ താല്‍പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമായിരിക്കും ഏറ്റെടുക്കുകയെന്ന് നിയമ സാംസ്‌കാരിക പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുക്കലുകളില്‍ ഉണ്ടായ ആശങ്ക വ്യാവസായിക പാര്‍ക്കിന്റെ സ്ഥലം ഏറ്റെടുക്കലില്‍ ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. വ്യവസായ പാര്‍ക്കിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കണ്ണമ്പ്ര പഞ്ചായത്ത് ഓഫിസില്‍ ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി, കോയമ്പത്തൂര്‍ അന്താരാഷ്ട്ര വ്യാവസായിക ഇടനാഴി കടന്നു പോവുന്ന പാലക്കാട് – തൃശ്ശൂര്‍ ദേശീയ പാതയ്ക്കരികിലെ കേന്ദ്രമെന്ന നിലയില്‍ കണ്ണമ്പ്ര പഞ്ചായത്തിലെ സ്ഥലം പ്രാധാന്യം അര്‍ഹിക്കുന്നു, വിപണിമൂല്യം കണക്കാക്കിയാവും ഭൂവുടമകളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുക.
നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാവില്ല. കേന്ദ്ര ധനസഹായത്തോടെ ആരംഭിക്കുന്ന വ്യാവസായപാര്‍ക്കിന് 2000 കോടി രൂപയാണ് ആവശ്യമായി വരിക. പഞ്ചായത്തിന്റെ വ്യവസായിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പാര്‍ക്കിനായി 500 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഉന്നതതല സമിതിയുടെ നേതൃത്വത്തിലായിരിക്കും ഭൂമി ഏറ്റെടുക്കുക. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളുമാണ് നടന്നു വരുന്നത്. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ഭൂവുടമകള്‍ യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക