|    Nov 19 Sun, 2017 2:20 pm
FLASH NEWS

കണ്ണമ്പത്ത് കരയില്‍ സിപിഎം ഓഫിസിന് തീയിട്ടു

Published : 9th August 2017 | Posted By: fsq

വടകര : തിരുവള്ളൂര്‍ പഞ്ചായത്തിലെ കണ്ണമ്പത്ത്കരയില്‍ സിപിഎം ഓഫീസ് തീവെച്ച് നശിപ്പിച്ചു. ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു കണ്ണമ്പത്ത്കര ബ്രാഞ്ച് കമ്മറ്റി ഓഫീസിന് തീവെച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, ടിവി എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. വടകര ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വടകര പോലീസ് സ്ഥലത്തെത്തി. അക്രമം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമകാരികളായ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് പ്രവര്‍ത്തരായ കോട്ടപ്പള്ളി കൊച്ചംവെള്ളി ഉനൈസ്(24), പുനത്തില്‍ ഇര്‍ഷാദ് (21), താഴെ കൊച്ചംവെള്ളി സുഹൈല്‍(20), തിരുവള്ളൂര്‍ പുളിയനാട്ടില്‍ മുഹമ്മദ്(21), കോട്ടപ്പള്ളി ഉണ്ണീരാങ്കണ്ടി സെയ്ത്(21) എന്നിവരാണ് അറസ്റ്റിലായത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക