|    Oct 17 Tue, 2017 5:45 am
FLASH NEWS

കണ്ണമംഗലം ക്വാറി പ്രശ്‌നം; സബ് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Published : 20th October 2016 | Posted By: SMR

തിരൂരങ്ങാടി: കണ്ണമംഗലം കൊട്ടേപ്പാറയില്‍ ക്രഷറി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്  പ്രദേശവാസികള്‍ പ്രയാസങ്ങളുണ്ടാക്കുന്നുവെന്ന നിരന്തര പരാതിയെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സബ് കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുടെ നേതൃത്വത്തില്‍ ബുധനാഴ്ച തിരൂരങ്ങാടി താലൂക്ക് ഓഫിസില്‍ യോഗം ചേര്‍ന്നു.ക്വാറി പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശവാസികള്‍ക്ക് പൊടിപടലങ്ങളുടെ ശല്യവും സമയക്രമം പാലിക്കാതെ പാറക്കല്ല് പൊട്ടിക്കുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഹെവി വാഹനങ്ങളുടെ വരവ് റോഡുകള്‍ തകരാനിടവരുന്നതായും പ്രദേശത്തെ തോടുകള്‍ തൂര്‍ന്ന് കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതുമായ പ്രശ്‌നങ്ങളാണ് പ്രദേശവാസികള്‍ യോഗത്തിലുന്നയിച്ചത്.അതേസമയം നിയമാനുസൃതമായി തന്നെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരിക്കാവുന്നതാണെന്നും അതിനുപകരം പ്രവര്‍ത്തനം നിര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ക്വാറി ക്രഷറി പ്രതിനിധികള്‍ പറഞ്ഞു.നാട്ടുകാരുടെ പ്രയാസങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ലെന്നും ക്വാറികളുടെ പ്രവര്‍ത്തനത്തിന് എതിരുനില്‍ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നതും അനുവദിക്കാനാവല്ല. പ്രദേശത്ത് സംഘര്‍ഷമുണ്ടാ കുമെന്നാണ് സ്റ്റേറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുളളത്.അത് അവഗണിക്കാന്‍ കഴിയില്ല.സമാധാനപരമായി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ക്കാരില്‍ നിന്നനുവദിച്ച തോതില്‍ പ്രവര്‍ത്തിക്കാനേ അനുവദിക്കുയെന്നും സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്,റവന്യൂ,പോലീസ്,കോറി ക്രഷറി പ്രതിനിധികള്‍, പ്രദേശവാസികളെയുമുള്‍പ്പെടുത്തി  4 സമിതികള്‍ രൂപീകരിക്കും.24 ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ വില്ലേജ് തലത്തില്‍ സമിതികള്‍ യോഗം ചേര്‍ന്ന് അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തിനെത്തിയിരുന്നില്ല. അവരുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ ടി. ഗോപാലകൃഷ്ണന്‍, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് പൂക്കത്ത്, എ എസ് ഐ ശ്രീനിവാസന്‍, വില്ലേജ് ഓഫിസര്‍ കെ. ശ്രീനിവാസന്‍,  ഡപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, കോറി ക്രഷറി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക