|    Jul 24 Mon, 2017 10:20 pm
FLASH NEWS

കണ്ണന്റെ തിരുസന്നിധിയില്‍ പുല്ലാങ്കുഴലിന്റെ അനന്തസാഗരം തീര്‍ത്ത് അനന്തകൃഷ്ണന്‍

Published : 14th July 2017 | Posted By: fsq

 

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: കണ്ണന്റെ തിരുസന്നിധിയില്‍ പുല്ലാങ്കുഴലിന്റെ അനന്തസാഗരം തീര്‍ത്ത് 18 കാരന്‍. തിരുവനന്തപുരം ജഗതി ഉള്ളൂര്‍ ലൈന്‍ ലക്ഷ്മി നിവാസില്‍ ഡോ. രമാദേവി-സുരേഷ്‌കുമാര്‍ ദമ്പതികളുടെ ഏകമകന്‍ അനന്തകൃഷ്ണനാണ് ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പാഴ്മുളംതണ്ടിലൂടെ പാട്ടിന്റെ പാലാഴി തീര്‍ത്ത് ചരിത്രതാളുകളില്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്നത്.മണിക്കൂറില്‍ അഞ്ചുമിനിറ്റ് മാത്രം വിശ്രമമെടുത്ത് 36 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച് ഗിന്നസ് റിക്കാര്‍ഡിനായിട്ടാണ് അനന്തകൃഷ്ണന്‍ ശ്രീകൃഷ്ണ സന്നിധിയിലെത്തിയത്. ആദിതാളം ശ്രീരാഗത്തില്‍ “” സ്വാമി നിന്നെ കോരി’’ എന്നുതുടങ്ങിയ കീര്‍ത്തനത്തോടേയായിരുന്നു, അനന്തകൃഷ്ണന്‍ ഇന്നലെ രാവിലെ 6.30-ന് പുല്ലാങ്കുഴല്‍ കച്ചേരിക്ക് തുടക്കമിട്ടത്. ഗുരുക്കന്മാരായ ചേര്‍ത്തല ജയദേവനും, വാഴപ്പിള്ളി കൃഷ്ണകുമാറും കൂടാതെ ഉടുപ്പി ശ്രീകാന്ത്, വൈക്കം പ്രസാദ്, ആഞ്ചല്‍ കൃഷ്ണയ്യര്‍, ആദിച്ചനെല്ലൂര്‍ അനില്‍ എന്നിവര്‍ മൃദംഗത്തിലും,  ഘടത്തിലുമായി പക്കമേളമൊരുക്കി. പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീരാമകൃഷ്ണയ്യരുടെ ശിക്ഷണത്തിലാണ് കഴിഞ്ഞ 9-വര്‍ഷമായി അനന്തകൃഷ്ണന്‍ പുല്ലാങ്കുഴല്‍  അഭ്യസിക്കുന്നത്. തിരുവന്തപുരം പാങ്ങോട് ആര്‍മി സ്‌ക്കൂളില്‍ നിന്നും 12-ാംതരം വിജയിച്ച്, എല്‍.എല്‍.ബിക്ക് പ്രവേശന പരീക്ഷകഴിഞ്ഞ് കാത്തിരിക്കുകയാണ് അനന്തകൃഷ്ണന്‍. നൂറില്‍കൂടുതല്‍ രാഗങ്ങളില്‍ വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളുമായി അനന്തകൃഷ്ണന്‍, തന്റെ പുല്ലാങ്കുഴലില്‍ നിന്നും 160-ഓളം കീര്‍ത്തനങ്ങള്‍ ഇന്ന് വൈകീട്ട് 6.30-വരെ ആലപിച്ച് തിങ്ങിനിറഞ്ഞ സദസ്സിനെ ആന്ദത്തിലാറാടിച്ച് ചരിത്രത്തിന്റെ ഇടനാഴികകളി ലേക്ക് നടന്നടുക്കാന്‍ ഒരുങ്ങുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക