|    Jul 22 Sun, 2018 8:15 am
FLASH NEWS
Home   >  National   >  

കണ്ണന്താനത്തിന്റെ പ്രസ്താവന പാവങ്ങളുടെ മുഖത്ത് തുപ്പിയതു പോലെ: ശിവസേന

Published : 18th September 2017 | Posted By: shadina sdna


മുംബൈ: പെട്രോള്‍ വിലവര്‍ധനയില്‍ കേന്ദ്ര ടൂറിസം മന്ത്രി കണ്ണന്താനം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശിവസേന രംഗത്ത്. സ്വന്തം പൈസയ്ക്ക് ഒരിക്കല്‍ പോലും പെട്രോള്‍ അടിച്ചിട്ടില്ലാത്ത കണ്ണന്താനം വിലവര്‍ധനവിനെ ന്യായീകരിച്ച് സംസാരിച്ചത് പാവപ്പെട്ടവരുടെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമാണെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് പോലും ജനങ്ങള്‍ ഇത്ര അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ലെന്നും ശിവസേന. മുഖപത്രമായ സാംനയിലൂടെയാണ് കണ്ണന്താനത്തിനെരെ ശിവസേന വിമര്‍ശനമുന്നയിച്ചത്.  വളരെ നിരുത്തരവാദ പരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. രജ്യത്തെ കര്‍ഷ ആത്മഹത്യക്കു കാരണം ഇന്ധന വില വര്‍ധനയാണ്. എന്‍ഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഇന്ധനവില കൂടുതലെന്നുംശിവസേന കുറ്റപെടുത്തുന്നു. കോണ്‍ഗ്രസ് കാലത്ത് ഇന്ധന വില വര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറുകളുമായി രാജ്‌നാഥ് സിങും സുഷമാ സ്വരാജും ഉള്‍പ്പടെയുള്ളവര്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് ബിജെപി മറന്നു പോയോ എന്നും ശിവസേന ചോദിക്കുന്നു. ഇപ്പോള്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കണ്ണന്താനത്തിനെ പോലുള്ളവര്‍ ജനങ്ങളെ കളിയാക്കുകയാണെന്നും ശിവസേന പറയുന്നു. ‘അച്ഛേദിന്‍’ ദിവസേന കൊല്ലപ്പെടുകയാണെന്നും ശിവസേന മുഖപത്രത്തിലൂടെ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss