|    Oct 24 Wed, 2018 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കണ്ണന്താനത്തിന്എതിരേ ശിവസേന

Published : 19th September 2017 | Posted By: fsq

 

മുംബൈ: ഇന്ധന വില വര്‍ധന സംബന്ധിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം ദരിദ്രരെയും ഇടത്തരക്കാരെയും അപമാനിക്കുന്നതാണെന്നു ശിവസേന. യോഗ്യതയില്ലാത്തവരും ജനങ്ങളുമായി ബന്ധമില്ലാത്തവരുമാണു രാജ്യം ഭരിക്കുന്നതെന്നും പാര്‍ട്ടി ആരോപിച്ചു.    കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണം ഇന്ധന വില വര്‍ധനയാണെന്നു പാര്‍ട്ടി മുഖപത്രമായ സാംമ്‌ന പറഞ്ഞു. വാഹനം ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലെന്നും പെട്രോളിനു പണം നല്‍കാന്‍ കഴിവുള്ളവരാണെന്നുമാണ് ഇന്ധനവിലയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം, ഐടി മന്ത്രി കണ്ണന്താനം പറഞ്ഞത്. കോണ്‍ഗ്രസ് ഭരണത്തില്‍ ഒരിക്കലും ദരിദ്രരെ അപമാനിച്ചിരുന്നില്ല. കണ്ണന്താനത്തിന്റെ പ്രസ്താവന സാധരണക്കാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതാണ്. കോണ്‍ഗ്രസ് ഭരണകാലത്ത്് ഇന്ധന വില കൂടിയപ്പോള്‍ ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാര്‍ അന്നു തെരുവിലിറങ്ങിയെന്നും സാമ്‌ന പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss