|    Jul 17 Tue, 2018 11:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘കണ്ണന്താനം പിണറായിക്കും മോദിക്കുമിടയിലെ പാലം’

Published : 16th September 2017 | Posted By: fsq

 

പത്തനംതിട്ട: പിണറായിക്കും മോദിക്കുമിടയിലെ പാലമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയില്‍ പൊന്‍കുന്നം–പുനലൂര്‍ റോഡ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം, പത്തനംതിട്ട, കൊല്ലം ഡിസിസികള്‍ ചേര്‍ന്ന് കുമ്പഴയില്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി മോദിയുടേതെന്നും പിണറായി പിണറായിയുടേതെന്നും പറയുന്ന മന്ത്രിയാണ് കണ്ണന്താനം.  കണ്ണന്താനത്തെ മുഖ്യമന്ത്രി കേരള ഹൗസില്‍ വിളിച്ചു വിരുന്നും കൊടുത്തു. ബീഫ് മാത്രം കൊടുത്തില്ല. സിപിഎം, ബിജെപിക്ക് സംഭാവന ചെയ്ത ആളാണോ കണ്ണന്താനം എന്ന് സംശയിച്ചുപോവുമെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss