|    Jul 22 Sun, 2018 6:27 pm
FLASH NEWS

കണ്ണടച്ച തെരുവ് വിളക്കും, ഗര്‍ത്തങ്ങളും; ബൈപാസ് യാത്ര ദുരിതം

Published : 11th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: തെരുവ് വിളക്കുക്കള്‍ കണ്ണടച്ച ബൈപ്പാസ് റോഡിലെ ഗര്‍ത്തങ്ങള്‍ യാത്രക്കാരെ അപകടത്തിലാക്കുന്നു. പെരിന്തല്‍മണ്ണയില്‍ യാത്രാ തിരക്കേറിയ  മാനത്തുമംഗലം ബൈപ്പാസ് റോഡിലാണ് ഇരുപതോളം വന്‍ ഗര്‍ത്തങ്ങള്‍ വാഹനങ്ങളെയും യാത്രക്കാരെയും അപകടത്തിലാക്കുന്നത്. നഗരത്തിലെ പ്രധാന ആശുപത്രികളിലേയ്ക്കുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള  വാഹനങ്ങള്‍ കുഴികളില്‍പ്പെട്ട് ദുരിതത്തിലാവുന്ന കാഴ്ച നിത്യ സംഭവമായിരിക്കുകയാണ്. ബൈപാസില്‍ നഗരസഭ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പൂര്‍ണമായും കണ്ണടച്ച അവസ്ഥയാണ്. ഇരുട്ടില്‍ യാത്രാ വാഹനങ്ങള്‍  കുഴികളില്‍ അകപെടല്‍ പതിവായതോടെ ഒരു സ്വകാര്യ സ്ഥാപനം രാത്രി ഒന്‍പത് വരെ ബൈപ്പാസ് സ്റ്റാന്റിന്റെ പരിസരത്ത് താല്‍ക്കാലിക വെളിച്ചം ഒരുക്കിയിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളില്‍ ഇരുട്ട് ത്തന്നെയാണ് .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss