|    Jan 16 Mon, 2017 8:24 pm
FLASH NEWS

കണ്ഡമാല്‍ കലാപം: അധിക നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

Published : 3rd August 2016 | Posted By: SMR

ന്യുഡല്‍ഹി: ഒഡീഷയിലെ കണ്ഡമാലില്‍ സംഘപരിവാരം നടത്തിയ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ ഇരകള്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നേരത്തെ നല്‍കിയ തുക മതിയാവില്ലെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആര്‍ച്ച് ബിഷപ് റേച്ചല്‍ ചീനാത്ത് നല്‍കിയ ഹരജിയിലാണ് വിധി. 2008ല്‍ പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ അജ്ഞാത സംഘം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കണ്ഡമാലടക്കം ഒഡീഷയിലെ 10 ജില്ലകളില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണമുണ്ടായത്.
നിരവധി പേര്‍ കൊല്ലപ്പെടുകയും പള്ളികള്‍ തകര്‍ക്കുകയും ചെയ്ത കലാപത്തിനിടെ വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും ആരോപണമുണ്ടായിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും വീട് പൂര്‍ണമായി നശിപ്പിക്കപ്പെട്ടവര്‍ക്ക് എഴുപതിനായിരം രൂപയും ഭാഗികമായി നശിപ്പിക്കപ്പെട്ടവര്‍ക്ക് മുപ്പതിനായിരം രൂപയുമാണ് ഒഡീഷ സര്‍ക്കാര്‍ നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക