|    Jun 28 Wed, 2017 2:11 pm
FLASH NEWS

കണ്ടെയ്‌നര്‍ ലോറി വൈറ്റില പാലത്തില്‍ ഇടിച്ചു

Published : 16th November 2016 | Posted By: SMR

മരട്: കണ്ടെയ്‌നര്‍ ലോറി വൈറ്റില പാലത്തില്‍ ഇടിച്ചു. വൈറ്റിലയും നഗരപ്രദേശങ്ങളും ഉച്ചവരെ സ്തംഭിച്ചു. വൈറ്റില ഭാഗത്തു നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് വെളുപ്പിനു 3 മണിയോടെ വൈറ്റില പാലത്തിലെ കൈവരിയില്‍ ഇടിച്ചു നിന്നത്. റോഡിനു കുറുകെ കിടന്നിരുന്നതിനാല്‍ സൈഡിലൂടെയുള്ള ഗ്യാപ്പിലൂടെയാണ് അതിനു ശേഷം വാഹനങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ നേരം പുലര്‍ന്നതോടെ നഗരത്തില്‍ പ്രവേശിക്കുന്ന മറ്റു വാഹനങ്ങള്‍ക്കുപോലും കടന്നു പോകുവാന്‍ പറ്റാത്ത സ്ഥിതിയായതോടെയാണ് ട്രാഫിക്ക് തടസ്സം നേരിട്ടത്. രാവിലെ 8 ന് ശേഷമാണ് ഇടപ്പള്ളി ട്രാഫിക്ക് സ്‌റ്റേഷനില്‍ നിന്നും പോലിസ് എത്തിയത്. അപ്പോഴേക്കും വൈറ്റിലയും സമീപ പ്രദേശങ്ങളിലെ ഇടറോഡുകള്‍ വരെ ഗതാഗത തടസ്സം നേരിട്ടു.ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായും ജോലിക്കായും പോവുന്നവരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ വലഞ്ഞ ദിവസമായിരുന്നു ഇന്നലെ. സിഗ്നല്‍ സംവിധാനം ഓഫ് ചെയ്ത് പൊലിസ് വാഹനങ്ങള്‍ നിയന്ത്രിച്ചു. പോലിസെത്തി കേടായ എന്‍ജിന്‍ ക്യാബിന്‍ മാറ്റുകയും  പുതിയ ക്യാബിന്‍ എത്തിച്ചു ലോറിയില്‍ ഘടിപ്പിച്ചതിനു ശേഷം ക്രെയിന്‍ ഉപയോഗിച്ചു നീക്കുകയുമായിരുന്നു. ഈ സമയമെല്ലാം ഗതാഗതം താറുമാറായി തന്നെ കിടന്നു. കുണ്ടന്നൂര്‍, തൃപ്പൂണിത്തുറ മുതല്‍ ഇടറോഡുകള്‍ നിശ്ചലമായി. ഏതാണ്ട് ഉച്ചയോടെയാണ് ഗതാഗതക്കുരുക്ക് തീര്‍ത്തും അയഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക