|    Jul 22 Sun, 2018 2:54 am
FLASH NEWS

കണ്ടെയ്‌നര്‍ ലോറികളുടെ ഓട്ടം; വീടുകള്‍ തകര്‍ച്ചയിലേക്ക്

Published : 16th September 2017 | Posted By: fsq

 

വൈപ്പിന്‍: രാത്രികാലങ്ങളില്‍ മുരുക്കുംപാടം സൗത്ത് പുതുവൈപ്പ് ബെല്‍ബോ ബീച്ച് റോഡിലൂടെയുള്ള കണ്ടെയ്‌നര്‍ നീക്കത്തില്‍ സൗത്ത് പുതുവൈപ്പിലെ നിരവധി വീടുകള്‍ തകരുന്നതായി പരാതി. ഏതു സമയത്താണ് വീട് തകര്‍ന്നു വീഴുന്നതെന്ന് ഭയപ്പെട്ടു കഴിയുകയാണ് ഈ റോഡിനിരുവശവും താമസിക്കുന്നവര്‍.ബീച്ച് റോഡിലെ കണ്ടെയ്‌നര്‍ യാഡിലേക്ക് പോവുകയും വരികയും ചെയ്യുന്ന ലോറികള്‍ റോഡിലെ കുഴികള്‍ വകവയ്ക്കാതെയാണ് ഓടിച്ചുപോവുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏകദേശം നൂറോളം കണ്ടെയ്‌നറുകളാണ് ഒരു ദിവസം ഈ വഴിയിലൂടെ കടന്നുപോവുന്നത്. എല്‍എന്‍ജി പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അഞ്ചുവര്‍ഷം മുമ്പ് നല്ല നിലവരാത്തില്‍ നിര്‍മിച്ച ഈ റോഡ് ഇക്കഴിഞ്ഞ മഴയോടെ പലയിടത്തും തകര്‍ന്നു. അതുമാത്രമല്ല ഈ ഭാഗത്ത് ഇളക്കുമുള്ള മണലാണ്. കൂടാതെ ചതുപ്പുമുണ്ട്. റോഡിലൂടെ ഭാരമേറിയ വാഹനങ്ങള്‍ പോവുമ്പോള്‍ വീട് കുലുങ്ങുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഈ റോഡിലെ പാലത്തിനടുത്തുള്ള വീടിനു മുന്നില്‍ “ഗോ സ്ലോ, വീട് അപകടത്തില്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. താമസക്കാരുടെ ബുദ്ധിമുട്ടുകള്‍ കാണിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമില്ല. റോഡ് എത്രയും പെട്ടെന്ന് നന്നാക്കിയാല്‍ കുറേ ആശ്വാസമാവുമെന്ന് താമസക്കാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss