|    Jul 23 Mon, 2018 9:09 pm
FLASH NEWS

കണ്ടെയിനറുകളുടെ പാര്‍ക്കിങ് ;യാത്രക്കാര്‍ ഭീതിയില്‍

Published : 6th September 2017 | Posted By: fsq

 

നായന്മാര്‍മൂല: അണങ്കൂര്‍ മുതല്‍ ഇന്ദിരാനഗര്‍ വരെയുള്ള ഷോറൂമുകളിലേക്ക് വാഹനങ്ങളുമായി എത്തുന്ന കണ്ടെയിനറുകള്‍ ദേശീയപാതക്കരികില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വിവിധ ഷോറൂമുകളിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങളുമായി എത്തുന്ന കണ്ടെയിനറുകളാണ് ദിവസങ്ങളോളം നിര്‍ത്തിയിടുന്നത്. പൊതുവേ വീതികുറഞ്ഞ ദേശീയപാതയില്‍ വാഹനങ്ങള്‍ ആഘോഷവേളകളായതിനാല്‍ ധാരാളമായി ഓടുന്നുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍പോലും കണ്ടെയിനറുകള്‍ നിര്‍ത്തിയിട്ടതിനാല്‍ സാധിക്കാതെ അപകടാസ്ഥയിലാണ്. അണങ്കൂര്‍ മുതല്‍ പാണലംവരെ നിരവധി കണ്ടെയിനറുകളാണ് നിര്‍ത്തിയിടുന്നത്. അവധി ദിവസങ്ങളായതിനാല്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ തൊഴിലാളികളെ കിട്ടാത്തതാണ് കണ്ടയ്‌നറുകള്‍ നിര്‍ത്തിയിടാന്‍ കാരണമായത്. ഓരോ ഏജന്‍സിയിലേക്കും നാലും അഞ്ചും കണ്ടെയിനറുകളാണ് വാഹനങ്ങളുമായി എത്തുന്നത്. കൂടുതല്‍ ഉയരവും നീളവുമുള്ള കണ്ടെയിനറുകള്‍ നിര്‍ത്തിയിടുന്നത്മൂലം പാതക്കിരുവശവും വലിയ മതിലുകള്‍ പണിതത് പോലെ അനുഭവപ്പെടുന്നു. തിരക്ക് പിടിച്ച ദേശീയ പാതയിലെ ഇടുങ്ങിയ ഈ ഭാഗത്ത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ ജീവന്‍ പണയം വച്ച് റോഡിലൂടെയാണ് നടന്നു പോവുന്നത്. കൂടാതെ അത്യാവശ്യ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങാന്‍ പറ്റാത്തത് മൂലം അപകടങ്ങളും നിത്യ സംഭവമാണ്. കണ്ടെയിനറുകള്‍ ശ്രദ്ധിക്കാതെ ദേശീയ പാത മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് മൂലം റോഡില്‍ വാഹനം കുടുങ്ങി മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്. ടാങ്കര്‍ ലോറികളും സമയം പാലിക്കാതെയാണ് ഇതുവഴി ഓടുന്നത്. ടാങ്കര്‍ ലോറികള്‍ക്ക് പ്രത്യേക സമയം ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നുവെങ്കിലും ഇവിടെ പ്രഹസനമാകുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss