|    Sep 23 Sun, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ടെത്തിയത് ഷഹീനിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം

Published : 31st August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: കൂട്ടിലങ്ങാടിക്കു സമീപം പടിഞ്ഞാറ്റുമുറിയില്‍ പുഴയോരത്തെ മുളങ്കൂട്ടത്തില്‍നിന്നു കണ്ടെത്തിയ മൃതദേഹം ഒമ്പതു വയസ്സുകാരന്‍ മുഹമ്മദ് ഷഹീനിന്റേതാണെന്നു സ്ഥിരീകരിച്ചു. ബന്ധുക്കളും അധ്യാപകരും മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച മൃതദേഹം നടപടികള്‍ക്ക് ശേഷം വൈകീട്ട് അഞ്ചിന് എടയാറ്റൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
ഈ മാസം 13ന് പ്രളയസമയത്ത് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഷഹീനിനെ പുഴയിലെറിഞ്ഞു കൊന്നുവെന്നാണു കേസ്. പിതൃസഹോദരനായ പ്രതി റിമാന്‍ഡിലാണ്. എടയാറ്റൂര്‍ മങ്കരത്തൊടി സലീം-ഹസീന ദമ്പതികളുടെ മകനാണു മുഹമ്മദ് ഷഹീന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss