|    Oct 18 Thu, 2018 4:19 am
FLASH NEWS
Home   >  Editpage  >  Second edit  >  

കണ്ടാലറിയാത്തവന്‍…

Published : 21st September 2017 | Posted By: fsq

 

കഴിഞ്ഞ ജൂണിലാണ് തങ്ങള്‍ പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നു പുറത്തുകടക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനമെന്നത് മണ്ണാങ്കട്ടയാണെന്നും തനിക്കു പ്രധാനം എണ്ണക്കമ്പനികളിലും കല്‍ക്കരിക്കമ്പനികളിലും പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരുടെ തൊഴിലാണെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. ജൂണില്‍ അമേരിക്കയില്‍ നല്ല കാലാവസ്ഥയാണ്. പക്ഷേ, രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍ സംഗതി മാറി. കഴിഞ്ഞയാഴ്ചകളില്‍ അമേരിക്കന്‍ തീരനഗരങ്ങളെ വിറപ്പിച്ചുകൊണ്ട് കൂറ്റന്‍ കൊടുങ്കാറ്റു വീശിയടിച്ചു. ലക്ഷങ്ങള്‍ വീടു വിട്ട് അഭയകേന്ദ്രങ്ങളിലേക്ക് ഓടേണ്ടിവന്നു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രകൃതി കൂടുതല്‍ സംഹാരരുദ്രയാവുകയാണെന്ന് ജനങ്ങളും തിരിച്ചറിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിച്ച ശാസ്ത്രജ്ഞരും അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിന്റെ ഫലമായാണ് 2015ല്‍ പാരിസില്‍ 200 രാജ്യങ്ങള്‍ ചേര്‍ന്നു കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പുവച്ചത്. കരാര്‍ ഉണ്ടാക്കുന്നതില്‍ മുന്നില്‍ നിന്നവരില്‍ ഒരാള്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. പക്ഷേ, പ്രകൃതി കലിതുള്ളിയപ്പോള്‍ വോട്ടര്‍മാരുടെ മനോഭാവം മാറി. ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനം തടയാന്‍ എന്തു വഴി എന്നാണ് മാധ്യമങ്ങളില്‍ ചര്‍ച്ച. അതോടെ ഭരണകൂടവും അടവു മാറ്റി. പാരിസ് ഉടമ്പടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പരമാവധി പരിശ്രമിക്കും എന്നാണ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പ്രഖ്യാപിച്ചത്. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്നു പറയുന്നത് വെറുതെയല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss