|    Jan 21 Sat, 2017 8:57 pm
FLASH NEWS

കണ്ടാമലയില്‍ കാട്ടാനശല്യം രൂക്ഷം

Published : 12th July 2016 | Posted By: SMR

പുല്‍പ്പള്ളി: കണ്ടാമല, മാനിക്കാട്, വേലിയമ്പം പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. പാതിരി സൗത്ത് സെക്ഷന്‍ വനത്തോട് ചേര്‍ന്നു കിടക്കുന്നതാണ് ഈ ഗ്രാമങ്ങള്‍. ഫെന്‍സിങ് മറികടന്നാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്. ഇലവുങ്കല്‍ സണ്ണി, മാനിക്കാട് വെട്ടുവേലില്‍ ജോസഫ്, വിളയാനിക്കല്‍ സണ്ണി, ആലുമ്പുര സുബ്രഹ്മണ്യന്‍ എന്നിവരുടെ കൃഷിയിടങ്ങള്‍ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചു.
മുളന്താനത്ത് കൃഷ്ണന്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന ഓടുമേഞ്ഞ കെട്ടിടം കാട്ടാന ഇടിച്ചു തകര്‍ത്തു. കെട്ടിടം വീഴുന്ന ശബ്ദം കേട്ടെങ്കിലും പ്രാണഭയംമൂലം വീടിനു പുറത്തിറങ്ങാതിരുന്നതുകൊണ്ടാണ് കൃഷ്ണന്‍കുട്ടിയും കുടുംബവും രക്ഷപ്പെട്ടത്. കൃഷ്ണന്‍കുട്ടിയുടെ വീടിന് സമീപത്തുണ്ടായിരുന്ന വാഴയടക്കമുള്ള മുഴുവന്‍ കൃഷികളും കാട്ടാനകള്‍ നശിപ്പിച്ചുകഴിഞ്ഞു. കണ്ടാമല അടക്കമുള്ള ഗ്രാമങ്ങളില്‍ കാട്ടാനകളുടെ ശല്യം ഇത്രയേറെ രൂക്ഷമാവാന്‍ പ്രധാന കാരണം സമീപ പ്രദേശങ്ങളില്‍ വനത്തിനു സമീപം നിര്‍മിച്ച മതിലുകളാണെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. ചണ്ണക്കൊല്ലി മുതല്‍ ആലൂര്‍ക്കുന്ന് വരെയുള്ള ഭാഗത്ത് വനാതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ചാല്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക