|    Nov 24 Fri, 2017 5:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ടല്‍വനം സംരക്ഷണ ബില്ല് അവതരിപ്പിച്ചു

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന തീരദേശത്തിന്റെ ആവാസവ്യവസ്ഥയില്‍ നിര്‍ണായകമായ കണ്ടല്‍വനങ്ങളുടെ സംരക്ഷണം ലക്ഷ്യമിടുന്ന കേരള കണ്ടല്‍വനം സംരക്ഷണ-വികസന ബില്ലിന് ജയിംസ് മാത്യു നിയമസഭയില്‍ അവതരണാനുമതി തേടി. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ 4200ലധികം ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന നിത്യഹരിത വനമായ കണ്ടല്‍വനം പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ജയിംസ് മാത്യു പറഞ്ഞു. ഇവയുടെ സംരക്ഷണം പ്രകൃതിസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനായി കണ്ടല്‍വനം സംരക്ഷണ-വികസന ബോര്‍ഡ് രൂപീകരിക്കണമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷം 10 ശതമാനം കണ്ടല്‍വനം നശിക്കുന്നുണ്ടെന്നും കണ്ടല്‍വനം നശിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജയിംസ് മാത്യു ആവശ്യപ്പെട്ടു. പരിസ്ഥിതി-വനം സംരക്ഷണത്തിനും ചതുപ്പുനിലം സംരക്ഷണത്തിനും നിരവധി നിയമങ്ങള്‍ നിലവിലുണ്ടെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. ബില്ല് തുടര്‍ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു. ഡോ. ആബിദ് ഹുസയ്ന്‍ തങ്ങള്‍ നിയമസഭയില്‍ അവതരണാനുമതി തേടിയ ചികില്‍സാവകാശ ബില്ലും തുടര്‍ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു. സംസ്ഥാനത്തെ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ചികില്‍സ കിട്ടാത്ത സാഹചര്യത്തിനു മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് ബില്ല് തയ്യാറാക്കിയതെന്ന് ആബിദ് ഹുസയ്ന്‍ തങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക