|    Jul 20 Fri, 2018 4:26 pm
FLASH NEWS

കണ്ടല്‍ക്കാടുകളും ചന്ദനമരങ്ങളും വെട്ടിമാറ്റിയതായി ആരോപണം

Published : 3rd December 2017 | Posted By: kasim kzm

ചാവക്കാട്: കടപ്പുറം പുതിയങ്ങാടിയില്‍ ചേറ്റുവ പുഴയോരത്തെ ട്രസ്റ്റിനു കീഴിലെ സ്ഥലത്തുണ്ടായിരുന്ന കണ്ടല്‍കാടുകളും ചന്ദനമരങ്ങളും വ്യാപകമായി വെട്ടിമാറ്റിയതായി പരാതി. വെട്ടിമാറ്റിയ ചന്ദന മരങ്ങള്‍ വില്‍പ്പന നടത്തിയതായും ആരോപണമുയര്‍ന്നു.
ഇതു സംബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പുതിയങ്ങാടി മേഖല കമ്മിറ്റി ജില്ലാ കലക്ടര്‍ക്കും ചാവക്കാട് തഹസില്‍ദാര്‍ക്കും പോലിസിനും പരാതി നല്‍കി. കൊച്ചിയിലെ സേഠുമാരുടെ കീഴിലുള്ള ഭൂമി ചില സ്വകാര്യ വ്യക്തികള്‍ പാട്ടത്തിനെടുത്തെന്ന പ്രചാരണം നടത്തിയാണ് പരിസ്ഥി നശീകരണം നടത്തിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഇത് ട്രസ്റ്റിന്റെ നിയമാവലിക്ക് വിരുദ്ധമാണെന്നും അപൂര്‍വ്വയിനം മരങ്ങളും സസ്യങ്ങളും വളര്‍ന്നു നില്‍ക്കുന്ന മേഖലയില്‍ ഒരു സംഘം നടത്തിയിട്ടുള്ള നിയമ ലംഘനം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പുതിയങ്ങാടി മേഖല കമ്മിറ്റി പ്രസിഡന്റ് കെ എം ഹുസയ്ന്‍, സെക്രട്ടറി സി എം ഷെമീര്‍, ട്രഷറര്‍ എ എച്ച് ഷെബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss