|    Jul 24 Mon, 2017 9:59 am
FLASH NEWS

കണ്ടനകത്തെ മദ്യശാലയ്‌ക്കെതിരേ മദ്യനിരോധന സമിതി പ്രക്ഷോഭത്തിന്

Published : 25th August 2016 | Posted By: SMR

എടപ്പാള്‍: കണ്ടനകത്തെ ബീവറേജസ് മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മദ്യനിരോധന സമിതി ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രദേശത്തെ ക്രമസമാധാനവും സൈ്വര്യജീവിതവും നഷ്ടപ്പെടുത്തുന്ന മദ്യശാല നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങള്‍ ഇവിടെ നടത്തിയിരുന്നു.
എന്നാല്‍ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളേയും അവഗണിച്ച് ഈ മദ്യശാലയോടനുബന്ധിച്ച് മദ്യത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് കൂടി തുടങ്ങാനുള്ള നീക്കമാണ് അണിയറയില്‍ നടന്നു വരുന്നത്.ദേശീയ-സംസ്ഥാന പാതകളുടെ ഓരത്തുള്ള മദ്യഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് കൂടി നിലനില്‍ക്കെയാണ് പുതിയ സൂപ്പര്‍മാര്‍ക്കറ്റ് കൂടെ ഇവിടെ തുടങ്ങുന്നത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതോടെ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ മദ്യ നയത്തെ ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.
ഈ സഹചര്യത്തില്‍ നാട്ടുകാര്‍ക്ക് ഏറെ ശല്യമായി മാറിയ മദ്യശാലക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി സമരം പുനരാരംഭിക്കാനാണ് മദ്യനിരോധന സമിതി തീരുമാനിച്ചിട്ടുള്ളത്.ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷി സന്നദ്ധ-സംഘടനകളുടെ വിപുലമായ ആലോചനാ യോഗം വിളിച്ചു ചേര്‍ത്ത് സമര പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ മദ്യനരോധന സമിതി യോഗം തീരുമാനിച്ചു. ഏട്ടന്‍ ശുകപുരം അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.
സിദ്ദീഖ് മൗലവി അിലക്കാട്, കെ വി സുകുമാരന്‍, വി കെ എം ഷാഫി, അജിത്ത്, പി വി മോഹന്‍ദാസ്, ടി എ ഖാദര്‍, ടി വി അബ്ദുറഹിമാന്‍, ഗംഗാധരന്‍, നാസര്‍ പുത്തന്‍കുളം, റാഫി കണ്ടനകം, ചക്കായില്‍ മുഹമ്മദ്കുട്ടി, എ അബ്ദുല്‍ റഷീദ്, മുജീബ് കോക്കൂര്‍, ജയപ്രകാശ് തവനൂര്‍, മദര്‍ മുഹമ്മദ്കുട്ടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക