|    Jul 24 Mon, 2017 2:22 pm

കണ്ടനകം ബിവറേജസ് മദ്യശാലയില്‍ മോഷണം തുടര്‍ക്കഥ

Published : 9th October 2016 | Posted By: SMR

എടപ്പാള്‍: കണ്ടനകത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലയില്‍ മോഷണം. ലക്ഷങ്ങള്‍ വിലവരുന്ന മദ്യം മോഷണം പോയതായി പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ നാലു വര്‍ഷത്തിനകം മൂന്നാമത്തെ തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. ഇന്നലെ രാവിലെ ജീവനക്കാര്‍ മദ്യശാല തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ സൈഡിലുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.
വെള്ളിയാഴ്ച വൈകീട്ട് വില്‍പന നടത്തി ഒരുലക്ഷത്തില്‍പരം രൂപ അലമാരയില്‍സൂക്ഷിച്ചിരുന്നെങ്കിലും അതിന്റെ പൂട്ട് തകര്‍ക്കാനുള്ളശ്രമം പരാജയപ്പെട്ടതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. ഓഫിസിലെ ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മദ്യക്കുപ്പികള്‍ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളെല്ലാം തകര്‍ത്തിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ മദ്യം ഇവിടെ നിന്നും മോഷണം പോയതായാണ് പ്രാഥമിക നിഗമനം. പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എത്ര രൂപയുടെ മദ്യമാണ് മോഷണം പോയതെന്നു കണ്ടെത്തുന്നതിനായി സ്റ്റോക്കെടുപ്പ് തുടരുകയാണ്.
പോലിസുദ്യോഗസ്ഥരുടേയും എക്‌സൈസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷമേ മദ്യവില്‍പന പുനരാരംഭിക്കുകയുള്ളുവെന്ന് പോലിസ് പറഞ്ഞു. നാലുവര്‍ഷത്തിനകം ഇവിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക