|    Oct 18 Thu, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കണെക്റ്റികട്ട് ഓപണ്‍: സാനിയ- മോണിക്ക സഖ്യത്തിന് കിരീടം

Published : 29th August 2016 | Posted By: SMR

ന്യുഹെവന്‍: കണെക്റ്റികട്ട് ഓപണ്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യ ന്‍ താരം സാനിയാ മിര്‍സാ-മോണിക്കാ നിക്കുലെസ് സഖ്യത്തിന് കിരീടം. സെര്‍ബിയന്‍ താരമാണ് മോണിക്ക. ഉക്രെയ്ന്‍-തായ്‌വാ ന്‍ ജോഡികളായ കാതറീന- ചുവാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഈ  പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-4. സാനിയക്കൊപ്പം മോണിക്ക നേടുന്ന ആദ്യ കിരീടമാണിത്. മല്‍സരം ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു.
ദിവസങ്ങള്‍ക്കു മുമ്പ് സാനിയ ചെക് റിപബ്ലിക്കന്‍ താരം ബാര്‍ ബറ സ്‌ട്രൈക്കോവയുമായിച്ചേര്‍ന്ന് സിന്‍സിനാറ്റി മാസ്‌റ്റേഴ്‌സ് കിരീടം  നേടിയിരുന്നു. യുഎസ് ഓപണില്‍ ബാര്‍ബറയാണ് സാനിയയുടെ പങ്കാളി. ദീര്‍ഘകാലമായുള്ള മാര്‍ട്ടിന ഹിംഗിസുമായുള്ള സഖ്യം പിരിഞ്ഞാണ് സാനിയ ബാര്‍ബറയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss