|    Jan 20 Fri, 2017 5:09 am
FLASH NEWS

കണിച്ചുകുളങ്ങര കേസ്: നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കീഴ്‌ക്കോടതിക്കു നിര്‍ദേശം

Published : 7th September 2016 | Posted By: SMR

കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊല കേസില്‍ ഇലക്ട്രോണിക്‌സ് തെളിവുകള്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. ലഭ്യമായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറണമെന്നും സെഷന്‍സ് കോടതി തെളിവുകള്‍ കൈപ്പറ്റണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസില്‍ പ്രതികളുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കോടതി നിര്‍ദേശം. പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന തെളിവുകളില്‍ എതിര്‍ വിസ്താരം നടത്താന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും കൂടുതല്‍ സാക്ഷികളെ ഹാജരാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എത്രയും വേഗം സെഷന്‍സ് ജഡ്ജി ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
ഫോണ്‍ നമ്പറുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ ഗൂഢാലോചനയും പ്രേരണാ കുറ്റങ്ങളും ഹിമാലയ ചിട്ടിഫണ്ട് ഉടമകളായിരുന്ന ബിനീഷ്, സജിത്ത് എന്നിവരുടെ മേല്‍ ചുമത്തിയിരുന്നത്. ഇവരുടെ ഫോണ്‍ നമ്പറുകളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നത്.
ഇവര്‍ ഉപയോഗിച്ച സിമ്മുകളൊന്നും ഇവരുടെ പേരിലല്ലായിരുന്നു. ഈ സമയത്ത് ഇവര്‍ ഉപയോഗിച്ച സിംകാര്‍ഡ് കമ്പനിയുടെ പ്രതിനിധികളെയാണ് സാക്ഷികളായി വിചാരണക്കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍,
ഇപ്പോള്‍ ഈ മൊബൈല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാക്ഷിമൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വീണ്ടും മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക