|    Jul 19 Thu, 2018 11:43 am
FLASH NEWS

കണമല പാലത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

Published : 15th September 2017 | Posted By: fsq

 

കണമല: നിര്‍മിച്ചു രണ്ടു വര്‍ഷമായപ്പോള്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട കണമല പാലത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. കോണ്‍ക്രീറ്റ് പാളിയില്‍ കമ്പി തെളിഞ്ഞ് രൂപപ്പെട്ട നേര്‍ത്ത വിള്ളല്‍ നിര്‍മാണത്തിലെ അപാകതയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. വിള്ളലുണ്ടായ പാളി ഉള്‍പ്പടെ കോണ്‍ക്രീറ്റ് ചെയ്താണ് അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കുന്നത്.  ദേശീയപാതകളിലെ പാലങ്ങളുടെ ശേഷി പരിശോധനയുടെ ഭാഗമായി കണമല പാലത്തില്‍ ഭാരമമര്‍ത്തി പരിശോധിച്ചപ്പോള്‍ ക്രയിന്‍ യൂനിറ്റിന്റെ തൂണ് അമര്‍ന്ന ഭാഗത്തെ കോണ്‍ക്രീറ്റ് പാളിയില്‍ പ്രതലം പൊളിഞ്ഞതാകാം വിള്ളലിന് കാരണമായതെന്ന് സൂചനയുണ്ട്. നാട്ടുകാരില്‍ ചിലര്‍ പ്രതലം ഇളക്കി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പൊട്ടിപ്പൊളിഞ്ഞതെന്നാണ് മരാമത്തുദ്യോഗസ്ഥര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss