|    Jun 19 Tue, 2018 8:45 am

കണമലയിലെ ബദല്‍ പാത; അഴിമതിഅന്വേഷിക്കണമെന്ന ആവശ്യം ശക്തം

Published : 21st January 2017 | Posted By: fsq

 

കണമല: നൂറിലേറെ പേര്‍ മരിച്ച വിവിധ അപകടങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ശബരിമല പാതയിലെ കണമല ഇറക്കത്തിന് പകരമായി ഏഴ് കോടി ചെലവിട്ട് രണ്ട് വര്‍ഷത്തോളം പണികള്‍ നടത്തി നിര്‍മിച്ച ബദല്‍പാത ഇത്തവണ തീര്‍ത്ഥാടന കാലത്ത് തുറന്നു കൊടുക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പാത സുരക്ഷിതമല്ലെന്ന് പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം പൂര്‍ത്തിയായിട്ടും പാത തുറക്കാത്തത്. കോടികള്‍ ചെലവിട്ട പാത തുറന്നുകൊടുക്കാത്തതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. പാത നിര്‍മിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും അട്ടിമറിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പാത വലിയ വളവാണുണ്ടായിരിക്കുന്നത്. ആരുടെയൊക്കെയോ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പ്ലാന്‍ അട്ടിമറിച്ച് അപകടകരമായ രീതിയിലേയ്ക്ക് നിര്‍മാണം നടത്തിയതിന്റെ തെളിവാണ് പാത തുറക്കരുതെന്ന് നിര്‍ദേശിച്ചുള്ള പോലിസ് റിപോര്‍ട്ടെന്ന് ആക്ഷേപമുണ്ട്. ജനപ്രതിനിധികള്‍ ഇടപെടണമെന്നും, പ്ലാനും എസ്റ്റിമേറ്റും പരിശോധിക്കണമെന്നും വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും കണമല ജനകീയസമിതി ചെയര്‍മാന്‍ എബി കാവുങ്കല്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss