|    Dec 16 Sun, 2018 4:09 am
FLASH NEWS
Home   >  Sports  >  Cricket  >  

കണക്കുവീട്ടി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റില്‍ പാകിസ്താനെതിരേ ഇന്നിങ്‌സ് ജയം

Published : 3rd June 2018 | Posted By: vishnu vis


ലീഡ്‌സ്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 55 റണ്‍സിനുമാണ് പാകിസ്താനെ ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 189 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ 134 റണ്‍സിന് കൂടാരം കയറുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും ഡൊമിനിക് ബെസ്സുമാണ് പാകിസ്താനെ തകര്‍ത്തത്.
ലീഡ് വഴങ്ങിയ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാക് നിരയില്‍ ഇമാം ഉല്‍ ഹഖ് (34), ഉസ്മാന്‍ സലാഹുദ്ദീന്‍ (33) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ഏഴ് പാക് താരങ്ങളാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും സാം കുറാന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 174 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 363 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ ജയിച്ചതോടെ രണ്ട് ടെസ്റ്റ് പരമ്പര ഇരുടീമും 1-1 സമനില പങ്കിട്ടു. ജോസ് ബട്‌ലറാണ് കളിയിലെ താരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss